Vetta Mrugam (Purappadu)

2021
Lyrics
Language: Malayalam

പുറപ്പാട്
ഇതു പടപ്പുറപ്പാട്..
ആരോടെന്നറിയില്ല
ആയുസ്സിൻ വിധിയറിയില്ല..
ആളുന്നൊരു തീനാളം ..

പുറപ്പാട്
ഇതു പടപ്പുറപ്പാട്..
ആരോടെന്നറിയില്ല
ആയുസ്സിൻ വിധിയറിയില്ല..
ആളുന്നൊരു തീനാളം ..

പ്രാകൃത യുഗ മൃഗ ബോധമുറഞ്ഞുള-
വായൊരു തീനാളം.
അതിലെരിയുവതാരോ
ഞാനോ വേട്ടമൃഗം ..നീയോ വേട്ടമൃഗം
ഞാനോ നീയോ..ഞാനോ നീയോ..
ഞാനോ വേട്ടമൃഗം ..നീയോ വേട്ടമൃഗം
ഞാനോ നീയോ..ഞാനോ നീയോ..

എന്നോ മുതലിങ്ങീ പോരും പോർവിളിയും
ചോരച്ചാലുകളായ് ഒഴുകും കഥയോർക്കൂ.
പാഴായ് തീരുന്നൂ മണ്ണിൽ ജന്മങ്ങൾ
തീരാപ്പകയാകും തീയിൽ എരിയുന്നു ..

തീയേ.. ക്രോധത്തിന്നുമിയിൽ നീറും തീയേ...
ഏതേതിൽ പടരും നീയെന്നാരറിയുന്നു..
നീയെരിയുന്നു...
ഓ.......
കനലെരിയണ കരളേ -- ഇതു
വെറുതേയിതു വെറുതേ
കണ്ണീരും വെണ്ണീറും കുരുതിയ്ക്കൊടുവിവിടേ ..
പകയാളുന്നു
മൃതി മൂളുന്നു
ആദിമ യുഗ മൃത ഭൂമിയിൽ നിന്നിരുൾ വന്നീടുന്നൂ.

ഞാനോ വേട്ടമൃഗം ..നീയോ വേട്ടമൃഗം
ഞാനോ നീയോ..ഞാനോ നീയോ..
ഞാനോ വേട്ടമൃഗം ..നീയോ വേട്ടമൃഗം
ഞാനോ നീയോ..ഞാനോ നീയോ..
Movie/Album name: Kuruthi
Artists