മുത്തേ ഇന്നെൻ കണ്ണിൽ പുഞ്ചിരി മുത്തുകൾ വിതരണതാരാണ്
പണ്ടേ എൻ്റെ കരളിൽ പ്രേമ കവിതകളെഴുതിയ നീയാണ്..
മുത്തേ ഇന്നെനുള്ളിൽ നൊമ്പരമൊത്തിരി വിതറിയതാരാണ്?
പണ്ടേ എൻ്റെ കാതിൽ പ്രേമ സരിഗമ പാടിയ നീയാണ്...
പെണ്ണേ നിന്നനുരാഗ തടവിൽ ഞാൻ കിളിയാണ്
മുന്നിൽ നീ അണയുമ്പോൾ പനിയാണ് വിറയാണ്...
നാണത്തിൽ കൊഞ്ചുമ്പോൾ ഇളനീരിൻ കുളിരാണ്
മഞ്ചാടി കവിളോരം മറുകാവാൻ കൊതിയാണ്..
മുത്തേ ഇന്നെൻ കണ്ണിൽ പുഞ്ചിരി മുത്തുകൾ വിതരണതാരാണ്
പണ്ടേ എൻ്റെ കരളിൽ പ്രേമ കവിതകളെഴുതിയ നീയാണ്...
താനേ ഞാൻ തളരുമ്പോൾ തിരയുന്നതെന്താണ്
കൽക്കണ്ട കനിയെ നിൻ അഴകോലും മുഖമാണ്
തോളോരം ചായുമ്പോളിവനിൽ നീ മരമാണ്
കണ്ണീരിൻ നോവാറ്റും കനിവിന്റെ കടലാണ്
മുത്തേ ഇന്നെൻ കണ്ണിൽ പുഞ്ചിരി മുത്തുകൾ വിതരണതാരാണ്
പണ്ടേ എൻ്റെ കരളിൽ പ്രേമ കവിതകളെഴുതിയ നീയാണ്...
Movie/Album name: Enkilum Chandrike
Artists