നീ യാമിനീ മധുയാമിനി ഏകാകിനീ പ്രിയ കാമിനീ തേടുന്നാരേ നീ ഇതിലേ ഈറനാകുമളിവേണി അഴിയേ അഴകേ (നീ യാമിനീ...)
നീട്ടി നീട്ടിയൊരു കാട്ടുപക്ഷിയുടെ പാട്ടിതാ കേട്ടുണർന്നൂ പ്രണയാർദ്രമേതു മറുപാട്ടു പാടീ നീ ഏതു മലർക്കുടിൽ നിന്നെയും തേടി വിളക്കു കൊളുത്തിയോ ഏതൊരു കാമുകസന്നിധി തേടുകയായ് ( നീ യാമിനി...)