ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ് വന്നു നീ... പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ കരുതി ആ സൗരഭം.... ഒരുനാൾ വെറുതേ.......
ഒരു മധുരം പകരാം ഞാൻ വീണ്ടും സ്നേഹാർദ്രമാം എൻ മൗനമാകെ നീ തേടും ഈരടിയായ്.... അരികിൽ...ഇനിയും ഒഴുകാം ഞാൻ... ഒരുനാൾ വെറുതേ.......
ഞാനാം മധുരം പകരാനാവാതെ തീരം തലോടും കിനാവായ് ആലോലസാഗരമായ്... തിരയായ് ചുഴിയിൽ ഒഴുകീ ഞാൻ.... ഒരുനാൾ വെറുതേ തൊടിയിൽ മലർക്കാവിൽ മിണ്ടാതെ ഞാൻ നിന്നനാൾ പൂക്കാലമായ് വന്നു നീ... പതിയെ വാടിപ്പോയ് മലരെന്നാലും ഞാൻ കരുതി ആ സൗരഭം.... ഒരുനാൾ വെറുതേ.......
Movie/Album name: Njangalude Veettile Adhithikal
Sentence Summary:
A family comedy-drama about the chaos that ensues when unexpected guests arrive at a household, exploring relationships and domestic dynamics.
Musical Style:
Melodic film song with soft orchestration, blending gentle acoustic textures with light percussion — a contemplative, semi-classical-leaning melody.
Raga Details:
Not officially documented; the melody carries a contemplative, semi-classical feel but no confirmed raga attribution is available.
Scene Context:
The song appears as a reflective female-voiced piece within the film's narrative, expressing emotional introspection of a character amid the household drama.