Kuliralayil

1986
Lyrics
Language: English

Kuliralayil neenthi neeraadum paravakale
Paadum muralikale....hridayaakaashangalil
Paarunna ponmegha malarukale
Ee vibhaathangalil azhakinte mayilaadum kunnukalil
Swarangalaay....nirangalaay parannu vaa....

Vijayasudina laharikalil karalu kaviyum niravukalil
Nurayidumee aavesham.....
Vijayasudina laharikalil karalu kaviyum niravukalil
Nurayidumee aavesham.....
Snehaardramaam abhinandanam
Poomaari choriyunna neram
Sankalppamaam pushppangalil
Panineeru nirayunna neram
Aa nimishathumbikal than chirakukalil
Varnna sushamakal.....varnna sushamakal.....
(kuliralayil neenthi......)

Kanakamuthirumushassukalil madhurabharitha manassukalil
Ilakidumee unmaadam.....
Kanakamuthirumushassukalil madhurabharitha manassukalil
Ilakidumee unmaadam.....
Navayauwanam mohangal than
Oonjaalilaadunna kaalam
Chirithookumee poonkaavanam
Kulirkori nilkkunna kaalam
Neelmizhiyaam malarithalil theliyukayaay
Pranaya kavithakal...pranaya kavithakal...

(kuliralayil neenthi......)
Language: Malayalam

കുളിരലയില്‍ നീന്തി നീരാടും പറവകളേ....
പാടും മുരളികളേ....ഹൃദയാകാശങ്ങളില്‍
പാറുന്ന പൊൻ‌മേഘമലരുകളേ
ഈ വിഭാതങ്ങളില്‍ അഴകിന്റെ മയിലാടും കുന്നുകളില്‍
സ്വരങ്ങളായ്....നിറങ്ങളായ്‌ പറന്നു വാ....

വിജയസുദിനലഹരികളില്‍ കരളു കവിയും നിറവുകളില്‍
നുരയിടുമീ ആവേശം.....
വിജയസുദിനലഹരികളില്‍ കരളു കവിയും നിറവുകളില്‍
നുരയിടുമീ ആവേശം...
സ്നേഹാര്‍ദ്രമാം അഭിനന്ദനം
പൂമാരി ചൊരിയുന്ന നേരം
സങ്കല്പമാം പുഷ്പങ്ങളില്‍
പനിനീരു നിറയുന്ന നേരം
ആ നിമിഷത്തുമ്പികള്‍തന്‍ ചിറകുകളില്‍
വര്‍ണ്ണ സുഷമകള്‍.....വര്‍ണ്ണ സുഷമകള്‍.....
(കുളിരലയില്‍ നീന്തി......)

കനകമുതിരുമുഷസ്സുകളില്‍ മധുരഭരിത മനസ്സുകളില്‍
ഇളകിടുമീ ഉന്മാദം.....
കനകമുതിരുമുഷസ്സുകളില്‍ മധുരഭരിത മനസ്സുകളില്‍
ഇളകിടുമീ ഉന്മാദം.....
നവയൌവ്വനം മോഹങ്ങള്‍തന്‍
ഊഞ്ഞാലിലാടുന്ന കാലം
ചിരിതൂകുമീ പൂങ്കാവനം
കുളിര്‍കോരി നില്‍ക്കുന്ന കാലം
നീൾമിഴിയാം മലരിതളില്‍ തെളിയുകയായ്
പ്രണയ കവിതകള്‍...പ്രണയ കവിതകള്‍...

(കുളിരലയില്‍ നീന്തി......)
Movie/Album name: Ee Kaikalil
Artists