Maattam...maattam... Rakthabandhangale marthyadukhangale Ithaa ithaa ningalkkaayi maathram Oru sandesham koodi Maattam... maattam...
Rathachakram poondinnum ranabhoomiyil Vyathayode nilkkunnu paavam karnnan Vidhiyo chathiyo kurukshethrame Karayikkum ninavukale Karal kathum jananikale Ithaa... ithaa... orormmaykku vendi Oru sandesham koodi Oru sandesham koodi Maattam...maattam...
Durabhimaanathin saamraajyathil Ariyittu vaazhunna raajaakkale Unaroo...uyaroo.. Uyiraarnnidoo Chithayanayum kanavukale Chirakillaa paravakale Ithaa ..ithaa..manam nonthu nalkum Oru sandesham koodi Maattam...maattam (rakthabandhangale)
Language: Malayalam
മാറ്റം ...മാറ്റം ... രക്തബന്ധങ്ങളേ മര്‍ത്യദുഃഖങ്ങളേ ഇതാ ഇതാ നിങ്ങള്‍ക്കായി മാത്രം ഒരു സന്ദേശം കൂടി മാറ്റം...മാറ്റം...
രഥചക്രം പൂണ്ടിന്നും രണഭൂമിയില്‍ വ്യഥയോടെ നില്‍ക്കുന്നു പാവം കര്‍ണ്ണന്‍ വിധിയോ ...ചതിയോ ... കുരുക്ഷേത്രമേ കരയിക്കും നിനവുകളേ കരള്‍ കത്തും ജനനികളേ ഇതാ ഇതാ ഒരോര്‍മ്മയ്ക്ക് വേണ്ടി ഒരു സന്ദേശം കൂടി ഒരു സന്ദേശം കൂടി മാറ്റം ...മാറ്റം ...
ദുരഭിമാനത്തിന്‍ സാമ്രാജ്യത്തില്‍ അരിയിട്ടു വാഴുന്ന രാജാക്കളേ ഉണരൂ...ഉയരൂ ..ഉയിരാര്‍ന്നിടൂ ചിതയണയും കനവുകളേ ചിറകില്ലാപ്പറവകളേ ഇതാ ...ഇതാ ..മനം നൊന്തു നല്‍കും ഒരു സന്ദേശം കൂടി മാറ്റം ...മാറ്റം (രക്തബന്ധങ്ങളേ )