നിലാവും മായുന്നു രാവേറെയായ് ഒരേകാന്ത താരം പോൽ നീ ഏകയായ്...(2) തിരിഞ്ഞൊന്നു നോക്കി കുയിൽ യാത്രയായി തിരിഞ്ഞൊന്നു നോക്കി കുയിൽ യാത്രയായി.... ചിരാതായ് പൊലിഞ്ഞല്ലോ നീ... നിലാവും മായുന്നു രാവേറെയായ് ഒരേകാന്ത താരം പോൽ നീ ഏകയായ്...
നിശാനദിയിൽ വിഷാദികളായ് ഒഴുകിയകലെ...ഈ വിനാഴികകൾ നിശ്ശൂന്യതയിൽ ഒരോർമ്മയുമായ് ഒടുവിലിവിടെ നീ ശിലാലിപിയായ് ചിതാധൂളിയായ് നിൻ കിനാവിന്നു പാറി ചിതാധൂളിയായ് നിൻ കിനാവിന്നു പാറി.... നിലാവും മായുന്നു രാവേറെയായ് ഒരേകാന്ത താരം പോൽ നീ ഏകയായ്...
വിമൂകതയിൽ കരാംഗുലിയാൽ കരളിലരുളൂ സ്വരാഞ്ജലികൾ സദാ മിഴികൾ ഒരേ വഴിയിൽ തിരിയുഴിയുമീ വിദൂരതയിൽ ചിദാകാശമേ നീ തരൂ സൂര്യനാളം ചിദാകാശമേ നീ തരൂ സൂര്യനാളം.... നിലാവും മായുന്നു രാവേറെയായ് ഒരേകാന്ത താരം പോൽ നീ ഏകയായ്...