Indulekha than

1970
Lyrics
Language: English

�indulekhathan ponkalithoniyil
Innale njan ninne kondupoyee
Nidrasamudrathin theerathu nammude
Nischayathaamboolam nadannu
(indulekha..)

Venmukil maalakal thoranam kettiya
Sundaravaasantha mandapathil
Jaathiyum mullayum poomazha pozhichappol
Jaathakam kaimaari nammal
(indulekha..)

Vaanavum bhoomiyum saakshikalaay ninnu
Vaaridhi tharangangal kuravayittu
Modabashpathinte vaidooryam pathichulla
Mothiram kaimaari nammal
(indulekha..)
Language: Malayalam

ഇന്ദുലേഖതന്‍ പൊന്‍ കളിത്തോണിയില്‍
ഇന്നലെ ഞാന്‍ നിന്നെ കൊണ്ടുപോയീ
നിദ്രാസമുദ്രത്തിന്‍ തീരത്തു നമ്മുടെ
നിശ്ചയ താംബൂലം നടന്നു
(ഇന്ദുലേഖതന്‍...)

വെണ്മുകില്‍ മാലകള്‍ തോരണം കെട്ടിയ
സുന്ദരവാസന്ത മണ്ഡപത്തില്‍
ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോള്‍
ജാതകം കൈമാറി നമ്മള്‍
(ഇന്ദുലേഖതന്‍...)

വാനവും ഭൂമിയും സാക്ഷികളായ് നിന്നു
വാരിധി തരംഗങ്ങള്‍ കുരവയിട്ടു
മോദബാഷ്പത്തിന്റെ വൈഡൂര്യം പതിച്ചുള്ള
മോതിരം കൈമാറി നമ്മള്‍
(ഇന്ദുലേഖതന്‍...)
Movie/Album name: Anaadha
Artists