കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം കണ്ണില്ലാഞ്ഞിട്ടും ദുഃഖം കണ്ണുണ്ടായിട്ടും ദുഃഖം ദുഃഖമയം ദുഃഖമയം ദുഃഖമയം ജീവിതം
സ്വർഗ്ഗം മറ്റൊരു രാജ്യത്തുണ്ടെന്നു സ്വപനം കാണുന്നവരേ - വെറുതെ സ്വപ്നം കാണുന്നവരേ ഇവിടെത്തന്നെ സ്വർഗവും നരകവും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ
ഈശ്വരൻ മറ്റൊരു ലോകത്താണെന്നു വിശ്വസിക്കുന്നവരേ - വെറുതെ വിശ്വസിക്കുന്നവരേ ഇവിടെത്തന്നെ ദൈവവും ചെകുത്താനും ഇവിടെത്തന്നെ രണ്ടും കണ്ടിട്ടുള്ളവരല്ലോ തെണ്ടികൾ ഞങ്ങൾ