തുന്നിയിട്ട പട്ടു ഞൊറിക്കിടയിലൂടെ വെണ്ണിലാവിൻ തളിർവിരൽ തഴുകുമ്പോൾ മഞ്ഞുമ്മ വച്ചു വിടർത്തുന്ന പൂക്കൾതൻ മന്ദസ്മിതം കൊണ്ടു പൊട്ടു കുത്തും ഞാൻ പൊട്ടു കുത്തും (തുറന്നിട്ട)
തെന്നലിന്റെ തേനരുവിക്കരയിലൂടെ എന്നെയേതോ കുളിർ വന്നു പൊതിയുമ്പോൾ എല്ലാം മറക്കുമൊരുന്മാദ ലഹരിയിൽ എന്നിലെ എന്നെ ഞാൻ കാഴ്ച വയ്ക്കും മുന്നിൽ കാഴ്ച വയ്ക്കും (തുറന്നിട്ട)