കാലം... കാലം കുഞ്ഞുമനസ്സില്‍ ചായം കൂട്ടി കണ്ണില്‍ പൂത്തിരി കത്തി... ചിറകു മുളച്ചു... പാറി നടന്നു... താളം ഇതാണ് താളം...
(കാലം...)
തുടിച്ചുതുള്ളിക്കുതിച്ചുപായും പതനുര ചിതറും ഉള്ളില്‍ കൊതിച്ചു മദിച്ചു തരിച്ച ജീവന്‍ കലപില വച്ചു പിന്നെ കാലിടറാതെ... വീണടിയാതെ... കാലിടറാതെ വീണടിയാതെ നടവഴിയിലെഴും മുള്ളിന്‍ കടമ്പയൊക്കെ തകര്‍ത്തുവരുമീയുത്സവമേളം താളം ഇതാണ് താളം... താളം ഇതാണ് താളം...
(കാലം...)
പര്‍വ്വതമുകളില്‍ കയറിയിറങ്ങി കടലൊടു പൊരുതി കാറ്റിന്‍ പുറത്തുകയറി സവാരി ചെയ്‌തു മുകിലിനൊടൊപ്പം തട്ടിത്തടഞ്ഞു പിടഞ്ഞു.... മടിഞ്ഞതില്ലാ.... തടഞ്ഞു പിടഞ്ഞു മടിഞ്ഞതില്ലാ വഴിയിലെവിടെയും സ്വന്തം മനസ്സിനുള്ളില്‍ തപ്പിലുണര്‍ന്നു പടയണിമേളം താളം ഇതാണ് താളം... താളം ഇതാണ് താളം...