Kanivaakappoove

1997
Lyrics
Language: Malayalam

കണിവാകപ്പൂവേ തിറയാടണ്ടേ
മലയണ്ണാര്‍ക്കണ്ണാ തിരതാഴണ്ടേ
തുടികേൾക്കണ്‌ ദൂരെ തിരുവാണിക്കാവിൽ
ചെറുമക്കളൊരുങ്ങി മലവാരം നീളെ
കല്ലുമാലേം കാല്ച്ചി ലമ്പും അണിയുവാന്‍
വരും വരും തുമ്പി ഓ..
(കണിവാകപ്പൂവേ... )

കാണാമല മേലേ തഴുകീ മഞ്ഞലകള്‍
കുഞ്ഞാടുകള്‍ മേഞ്ഞു ഇടയന്‍ കുഴലൂതി
തമിഴിന്‍ പുതുമൊഴിയായ് ഒഴുകീ കുളിരരുവി
നിറവായ് നിറപറകള്‍ കുടിലില്‍ അതു നിറയെ
വാനവില്ലിലൂടെ മാമലയ്ക്കു മേലെ
പാട്ടു പാടിയേറാന്‍ മോഹമേറെയുണ്ടേ
ലോകം കാണാന്‍ മോഹം മോഹം ...
(കണിവാകപ്പൂവേ.... )

മലര്‍മണഞ്ചലിലേറി അലയാൻ ഒരു മോഹം
പുതുമാരിയിലിന്നും നനയാന്‍ ഒരു മോഹം
അതിരാണിപ്പുഴയില്‍ ഒഴുകാന്‍ ഒരു മോഹം
അരിമുല്ലപ്പൂവായ് വിടരാന്‍ ഒരു മോഹം
മേടമാസരാവില്‍ വെണ്ണിലാവിലേറി
തെന്നലിന്റെ കൂടെ പാറിവന്നു മോഹം
എന്നും നെഞ്ചില്‍ മോഹം മോഹം
(കണിവാകപ്പൂവേ ...)
Movie/Album name: Snehadoothu
Artists