കനകലിപിയിലീയുലകിൻ...തളിരിലെഴുതുമീരടി നീ കവിതയായൊരു ജീവിതമേ....വിളറി വിധിയിലാഴുകയോ... സ്വരം ലയം വിങ്ങുകയോ... സ്വയം...സ്വയം....തേങ്ങുകയോ..... കനകലിപിയിലീയുലകിൻ...തളിരിലെഴുതുമീരടി നീ കവിതയായൊരു ജീവിതമേ....വിളറി വിധിയിലാഴുകയോ...
നല്ല പിറയുമായ് വരും സ്നേഹവചനമാണു നീ നന്മയരുളിയെന്നുമേ നാദമധുരമാണു നീ പിന്നെയെന്തിനീ വിധം ഇടറി വഴുതി മാറി നീ കണ്ടു കണ്ടു നിന്നൊരീ കനവിലഴലു തൂകി നീ.... പകൽക്കളം മങ്ങുകയോ...ഇരുള്‍ഘനം കൂടുകയോ.... (കനകലിപിയിലീയുലകിൻ.........)