Raanthal Velichathil

1998
Lyrics
Language: English

Raanthal velichathil thira poleyilakum
Koonthalil mukham cherthu paadaam
Aampalum poykayum kadhachollum graamathil
Paadippathinjoraa gaanam...
Pandu paadippathinjoraa gaanam...
(raanthal velichathil....)

Aa...aa....aa....
Nerthorilam kaattil picha veykkum
Nooru pookkale maarodothukki neeyum
Nerthorilam kaattil picha veykkum
Nooru pookkale maarodothukki neeyum
Kshethrakkulathinte kalppadavil enne maathram
Kothichennum ninnathalle.....
Annathe aa neela raavukale
Orkkuvaan vendi maathram....
Raanthal velichathil thira poleyilakum
Koonthalil mukham cherthu paadaam

Thaazheyilam manjil neenthiyethum
Neela raathri than swapnamaam poonilaavil
Thaazheyilam manjil neenthiyethum
Neela raathri than swapnamaam poonilaavil
Mungikkulikkunna naalukettil ente
Nenchilothungi nee ninnathalle....
Annathe aa neela raavukale
Orkkuvaan vendi maathram....
(raanthal velichathil....)
Language: Malayalam

റാന്തല്‍ വെളിച്ചത്തില്‍ തിര പോലെയിളകും
കൂന്തലില്‍ മുഖം ചേര്‍ത്തു പാടാം
ആമ്പലും പൊയ്കയും കഥചൊല്ലും ഗ്രാമത്തില്‍
പാടിപ്പതിഞ്ഞൊരാ ഗാനം...
പണ്ടു് പാടിപ്പതിഞ്ഞൊരാ ഗാനം...
(റാന്തല്‍ വെളിച്ചത്തില്‍ ....)

ആ...ആ....ആ....
നേര്‍ത്തൊരിളം കാറ്റില്‍ പിച്ചവെയ്ക്കും
നൂറു പൂക്കളെ മാറോടൊതുക്കി നീയും
നേര്‍ത്തൊരിളം കാറ്റില്‍ പിച്ചവെയ്ക്കും
നൂറു പൂക്കളെ മാറോടൊതുക്കി നീയും
ക്ഷേത്രക്കുളത്തിന്റെ കല്‍പ്പടവില്‍ എന്നെ മാത്രം
കൊതിച്ചെന്നും നിന്നതല്ലേ.....
അന്നത്തെ ആ നീല രാവുകളെ
ഓര്‍ക്കുവാന്‍ വേണ്ടി മാത്രം....
റാന്തല്‍ വെളിച്ചത്തില്‍ തിര പോലെയിളകും
കൂന്തലില്‍ മുഖം ചേര്‍ത്തു പാടാം...

താഴെയിളം മഞ്ഞില്‍ നീന്തിയെത്തും
നീല രാത്രി തന്‍ സ്വപ്നമാം പൂനിലാവില്‍
താഴെയിളം മഞ്ഞില്‍ നീന്തിയെത്തും
നീല രാത്രി തന്‍ സ്വപ്നമാം പൂനിലാവില്‍
മുങ്ങിക്കുളിക്കുന്ന നാലുകെട്ടില്‍ എന്റെ
നെഞ്ചിലൊതുങ്ങി നീ നിന്നതല്ലേ....
അന്നത്തെ ആ നീല രാവുകളെ
ഓര്‍ക്കുവാന്‍ വേണ്ടി മാത്രം....
(റാന്തല്‍ വെളിച്ചത്തില്‍....)
Movie/Album name: Manthrikkochamma
Artists