Swapname Ninakku Nanni

1979
Lyrics
Language: English

Swapname ninakku nandi
Dukhame ninakku nandi
Madhuraswapnangale shidhilangalaakkiya
Vidhiyenna parvvame ninakku nandi
Swapname ninakku nandi
Dukhame ninakku nandi

Vishaadasaagarathin thiramaalakal paadi
Vedanathan thaazhvarayil chethanakal marakkoo nee
Chaithragandhi poyee doore
Chithrarekhaadhoomam pole
Mannil virinja dukham pole
Kannil pootha sathyam pole
Swapname ninakku nandi
Dukhame ninakku nandi

Kaalamaam raakshasante krooramaam kaikal neetti
Karalile kalpoovinte kavarnnu kadannupoy
Vijanamee theerabhoovil ekaanthapadhikanaay njaan
Virahathin dukham peri alayunnu midhyapole

Swapname ninakku nandi
Dukhame ninakku nandi
Madhuraswapnangale shidhilangalaakkiya
Vidhiyenna parvvame ninakku nandi
Ninakku nandi ninakku nandi
Language: Malayalam

സ്വപ്നമേ നിനക്കു നന്ദി
ദുഃഖമേ നിനക്കു നന്ദി
മധുരസ്വപ്നങ്ങളെ ശിഥിലങ്ങളാക്കിയ
വിധിയെന്ന പർവ്വമേ നിനക്കു നന്ദി
സ്വപ്നമേ നിനക്കു നന്ദി
ദുഃഖമേ നിനക്കു നന്ദി

വിഷാദസാഗരത്തിൻ തിരമാലകൾ പാടി
വേദനതൻ താഴ്വരയിൽ ചേതനകൾ മറക്കൂ നീ
ചൈത്രഗന്ധി പോയീ ദൂരെ
ചിത്രരേഖാധൂമം പോലെ
മണ്ണിൽ വിരിഞ്ഞ ദുഃഖം പോലെ
കണ്ണിൽ പൂത്ത സത്യം പോലെ
സ്വപ്നമേ നിനക്കു നന്ദി
ദുഃഖമേ നിനക്കു നന്ദി

കാലമാം രാക്ഷസന്റെ ക്രൂരമാം കൈകൾ നീട്ടി
കരളിലെ കൽപൂവിനെ കവർന്നു കടന്നുപോയ്
വിജനമീ തീരഭൂവിൽ ഏകാന്തപഥികനായ് ഞാൻ
വിരഹത്തിൻ ദുഃഖം പേറി അലയുന്നു മിഥ്യപോലെ

സ്വപ്നമേ നിനക്കു നന്ദി
ദുഃഖമേ നിനക്കു നന്ദി
മധുരസ്വപ്നങ്ങളെ ശിഥിലങ്ങളാക്കിയ
വിധിയെന്ന പർവ്വമേ നിനക്കു നന്ദി
നിനക്കു നന്ദി നിനക്കു നന്ദി
Movie/Album name: Aval Ente Swapnam
Artists