വെള്ളാരംകുന്നിനു മുഖം നോക്കാന്‍ വെണ്മേഖം കണ്ണാടി വെണ്മേഖത്തിനു മുഖം നോക്കാന്‍ വെണ്മണിച്ചെറുപുഴ കണ്ണാടി നമുക്കിരുപേര്‍ക്കും മുഖം നോക്കാന്‍ നമ്മുടെ ഹ്റുദയം കണ്ണാടി വെള്ളാരംകുന്നിനു....
കിളികിളിപ്പെണ്ണിനു തുഴഞ്ഞുപോകാന്‍ കിഴക്കന്‍ കാറ്റൊരു പൂന്തോണി നമുക്കിരുപേര്‍ക്കും തുഴഞ്ഞു പോകാന്‍ നമ്മുടെ പ്രേമം പൂന്തോണി. വെള്ളാരംകുന്നിനു....
ചിത്തിരത്തുമ്പിക്കു കിടന്നുറങ്ങാന്‍ ചന്ദനത്താമര പൂമെത്ത താമരപ്പൂവിനു കിടന്നുറങ്ങാന്‍ താരില തളിരില പൂമെത്ത നമുക്കിരുപേര്‍ക്കും കിടന്നുറങ്ങാന്‍ നമ്മുടെ സ്വപ്നം പൂമെത്ത. വെള്ളാരംകുന്നിനു....