താളങ്ങൾ മാറുന്നു ജീവനിൽ അറിയാതെ നാളങ്ങൾ പൂക്കുന്നു ആശയിൽ അലർപോലെ നിഴലുകൾ ഇഴയുമീ വഴിയിലേകയായ് ഒരു ബിംബവും പ്രതിബിംബവും അനുബന്ധവുമായ്..... (താളങ്ങൾ.....)
മലർത്തിങ്കൾ വന്നുദിച്ചു കാറണി വാനിൽ അതുകണ്ടു നീരണിഞ്ഞതെന്തിനു കണ്ണുകൾ മൌനം കൊള്ളും ചേതസ്സിനെ തരളിതമാക്കി ഒരു കിളി അല്ലിൽ പറക്കുന്ന നേരം പാതിയും വാടി നിൽക്കും മോഹം തന്നിൽ നിറം തൂകി.... (താളങ്ങൾ.....)
തെന്നലൊന്നു വന്നണഞ്ഞു ചാമരമേന്തി ഒരു നെഞ്ചിലെന്തിനതു് ഗദ്ഗദമായി... മാലിൽ മുങ്ങും മാനസത്തിൽ കതിരുകൾ ചാർത്തി പുലരിതൻ കൈകൾ തഴുകിടും നേരം കരിമുഖമോടെ നിൽക്കും ശോകം തന്നിൽ മോദം വീശി... (താളങ്ങൾ.....)