Madhumaasam bhoomithan
1979
Madhumaasam bhoomi than manavaatti chamanju
Anuraaga lahariyil thalirmeni punarnnu
Manassaakum poyka nalinangal aninju
Madhuraamgi kulirneeril neenthi
Vinnattil vilayadum kalahamsam pole
Ennaashaa mandaara malarmanam pole
Vasanthathin sakhiyaanu varavarnnini
Puthuharsham enikkennum priyadarshini (2)
(madhumaasam..)
Ennullil premathin pooppanthalorukki
Poomachil mazhavillin malarmaala thookki
Azhakinte prabhayengum thelinjeedave
Aadunnu paadunnu praaneswaree (2)
(madhumaasam..)
മധുമാസം ഭൂമി തന്‍ മണവാട്ടി ചമഞ്ഞു
അനുരാഗ ലഹരിയില്‍ തളിര്‍ മേനി പുണര്‍ന്നു
മനസ്സാകും പൊയ്ക നളിനങ്ങള്‍ അണിഞ്ഞു
മധുരാംഗി കുളിര്‍ നീരില്‍ നീന്തി
വിണ്ണാറ്റില്‍ വിളയാടും കളഹംസം പോലെ
എന്നാശാ മന്ദാര മലര്‍ മണം പോലെ
വസന്തത്തിന്‍ സഖിയാണ് വരവര്‍ണ്ണിനി
പുതു ഹര്‍ഷം എനിക്കെന്നും പ്രിയദര്‍ശിനി
(മധുമാസം)
എന്നുള്ളില്‍ പ്രേമത്തിന്‍ പൂപ്പന്തലൊരുക്കി
പൂ മച്ചില്‍ മഴവില്ലിന്‍ മലര്‍ മാല തൂക്കി
അഴകിന്റെ പ്രഭയെങ്ങും തെളിഞ്ഞീടവെ
ആടുന്നു പാടുന്നു പ്രാണേശ്വരി (മധുമാസം)
Movie/Album name: Ezham Kadalinakkare
Artists