Nalloru Raavinte

2025
Lyrics
Language: Malayalam

നല്ലോരു രാവിന്‍റെയാരംഭമായ്
നാടാകെ വീടാകെ പൂക്കാലമായ്
നാലാള് കുടുമ്പം ചിങ്കാരമായ്
നാളത്തെ നാളോര്‍ത്തു തുള്ളാട്ടമായ്
കരയാകെ ചേരുന്നേ പൂപ്പന്തല്‍ കെട്ടാനായ്
ചെറുതാരം താഴുന്നേ നിറദീപം വയ്ക്കാനായ്
കുരവേം കുഴലും തകിലടി മേളം പാട്ടുമായ്
കളിയും ചിരിയും കളമൊഴിമാരും കൂട്ടിനായ്
ഈ പെണ്ണാളിന്‍ നെഞ്ചില്‍ പുതുമോഹത്തിന്‍ പൂരം കൊടി-
യേറുന്നൊരാഘോഷമായ്
വരവായേ കല്യാണം, വരമാണേ കല്യാണം അതിലാന്ദത്തോടാടിപ്പാടി കൂടാം നല്ലോണം

പണ്ടത്തെയാ കല്യാണത്തിന്‍ രസ
മിപ്പോഴുണ്ടോ ഇല്ലെന്നല്ലേ നേര്
കള്ളത്തരം അത് പൊള്ളത്തരം പുതു
കാലത്തുണ്ടേ എറെ പുത്തന്‍ ചേല്
ഓ നേരെന്താകിലും പൊരുളായ് ഒന്നേയുള്ളൂ..
പഴയവരും പുതിയവരും
ഒരു മനമായ് ഒരു തണലില്‍ ചേരാനല്ലേ കല്യാണം
വരവായേ കല്യാണം, വരമാണേ കല്യാണം അതിലാന്ദത്തോടാടിപ്പാടി കൂടാം നല്ലോണം

മാമൂലുകള്‍ കാത്തീടണം മുറ
തെറ്റാതെല്ലാചിട്ടേം വട്ടോം വേണം
ആചാരങ്ങള്‍ ഇതിലുണ്ടാകണം അതി
നൊപ്പം പുത്തന്‍ കെട്ടും മട്ടും വേണം
ഓ വാര്‍തിങ്കളേ ചൊരിയൂ ആശംസകള്‍
ഒരു വഴിയേ ഒരു കുടയില്‍
ഒരു ചുവടായ് ഒരു നിഴലായ് വാഴാനല്ലേ കല്യാണം
വരവായേ കല്യാണം, വരമാണേ കല്യാണം അതിലാന്ദത്തോടാടിപ്പാടി കൂടാം നല്ലോണം
Movie/Album name: Swargam
Artists