Vaayu Vaanam

2012
Lyrics
Language: Malayalam

വായൂ വാനം നീരേ
ഭൂമി അഗ്നി എന്തേ
അരുതേ - രാമാ, ചൊല്ലാന്‍ വൈകി
പഴികള്‍ ചാര്‍ത്തുവതാരു്
പിഴകള്‍ നല്‍കുവതാരു്
അഴലില്‍ നീന്തുവതാരു് - പറയൂ
എവിടെ മുനിമാരെല്ലാം
എവിടെ വേദാന്തികള്‍
ചൊല്ലൂ ഈ മൗനം ശരിയോ
കാടേ മേടേ ഇതിലേ
ഒഴുകും സരയൂ നദി
ചൊല്ലൂ നിന്‍ വിധിയും ന്യായമോ
(വായു )

മുക്കോടി ദേവര്‍കളെത്തി വാഴ്തോതിയ ഈ ബന്ധം
ഇങ്ങനെ ഇവിടെ പിരിയണമോ
ഒരു മറുപടി നല്‍കാനാരുണ്ടു്
എല്ലാരും മാതൃകയെന്നു് ചൊല്ലീടും ഈ ബന്ധം
പിരിയരുതെന്നു വിലക്കോതി
ആ രഥയാനത്തെ തടയാനോ
വിധിയോടു് നേരേ പോരാടുവാനായി
കഴിവില്ലാതേതോ ചുഴിയില്‍ നാം വീണു
ഈരേഴു ലോകങ്ങളില്‍ പടരാനീ ശോകം
(വായു )

എവിടന്നു കൂടെ കൂടിയ ഒഴിയാത്തൊരു രാക്ഷസിബാധ
ഇപ്പോഴുമുണ്ടോ നിഴല്‍ പോലെ
ഇതു് ഭഗവാനെന്തേ കണ്ടീല
ഗുണമോടെ സൂര്യകുലത്തില്‍
പുകഴേറ്റിയ കുലവതിയെ
തീരാ വ്യധയുടെ കാടേറ്റി
അതി ഘോരതമസ്സിന്‍ കടലാക്കി
സൂര്യനെ വീണ്ടും രാഹു ഗ്രഹിച്ചോ
ആശ്വാസമേകാന്‍ ആരോരുമില്ലേ
തീരാത്ത കണ്ണീരിനി തോരുന്നതെന്നോ
(വായു )
Movie/Album name: Sree Raamaraajyam
Artists