കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വെയ്ക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവ് പൂന്തോളപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊന്നുമ്മപ്പൂ ഓ ..ഓ ..ഓ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ
പൊന്മല മേലെ പൂമഴച്ചാറൽ നനയുന്നൊരാ ബാല്യമല്ലേ നെഞ്ചിൽ തുളുമ്പും ഇളനീർക്കനവില്‍ മധുരിക്കുമാ പ്രേമമല്ലേ .. ഹോ ..മായാജാലം ബാല്യം .. ഹോ ..മായാവർണ്ണം ബാല്യം .. തലപ്പന്ത് കളിക്കുന്ന കുളം നീന്തി കുളിക്കുന്ന പിണക്കങ്ങൾ പൊറുക്കുന്ന ചിരിച്ചെപ്പിനുള്ളിൽ കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ..
വെണ്‍മേഘരാവിൽ മാലാഖമാരായ് മാനത്തുയരും ബാല്യമല്ലേ.. ആഘോഷനേരം കുറുമ്പുകൾ കാട്ടി കൂട്ടായ് നടക്കും ബാല്യമല്ലേ ഓ മായാലോകം ബാല്യം.. ഓ സ്വർഗ്ഗം പോലെ ബാല്യം.. കളങ്കങ്ങൾ അകലുന്ന കളിമുറ്റം നിറയുന്ന കതിര്‍മഴ പൊഴിക്കുന്ന കുളിർകാറ്റുപോലെ
കൊഞ്ചും ബാല്യമല്ലേ കണ്ണിൽ സ്നേഹമല്ലേ.. നാം പുസ്തകത്തിൽ വെയ്ക്കും മയിൽപ്പീലി പൊൻവസന്തങ്ങൾ പൂക്കും കിനാക്കാവ് പൂന്തോളപ്പാട്ട് മൂളും നിലാക്കായൽ നാം അമ്മയ്ക്കെന്നും നൽകും പൊന്നുമ്മപ്പൂ ഓ ..ഓ ..ഓ കൊഞ്ചും ബാല്യമല്ലേ... കണ്ണിൽ സ്നേഹമല്ലേ...