രഞ്ജിനി... രഞ്ജിനി പ്രിയ രഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽ പോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ (രഞ്ജിനി ......)
മിഴികളിൽ ഏതോ കവിതയുമായ് നീ ഇതുവഴിയേ വന്നു (2) ഇനിയെന്റെ ഗാനവും ജീവിതരാഗവും (2) ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ..ആ..ആ..ആ.. (രഞ്ജിനി ......)
ഓർമ്മയിൽ വിരിയും ഈ മൃദുഹാസം മായ്ക്കുവതെങ്ങിനെ ഞാൻ (2) അലിയുമെൻ മൗനവും മാസ്മര പ്രേമവും (2) എനിക്കുള്ളതൊക്കെയും നിനക്കു മാത്രം ആ...ആ...ആ...ആ...ആ...ആ..ആ.. (രഞ്ജിനി ......)