Kannadimaalika Kettile

1997
Lyrics
Language: English

Kannaadimaalikakkettile muttathu
Muttiyurummi nadakkaan moham
Chithirathinkaleyethippidichonnu
Kettippunarnnu mayakkaan moham
Chandanakkaattiluyarnnu parakkaan moham
Ponnoonjaal aadaan moham
Vennilaakkayalinnakkareyikkare
Neenthithudikkaan moham...moham..
(kannaadimaalika...)

Mathilukalillaa..maamalayillaa
Athirukalengo maanjupoy
Oh..oh...mathilukalillaa..maamalayillaa
Athirukalengo maanjupoy.....
Vaarmazhavillin raaga mandirathil
Raajamandhapangal aninjorungukayaay..
Ithu vazhiye nee varumo
Kaanaatha theerathe muthu tharaamo...
(kannaadimaalika...)

Abhilaashangal thudiyerumpol
Manamoru maayaajaalakam
Oh...oh...abhilaashangal thudiyerumpol
Manamoru maayaajaalakam
Manjuveenalinju kannikkinaavukalil
Vaadaamullakalil thenkudamozhuki
Malleesharangal kondu murinju
Mindaathe minduvaanaasha niranju...
Language: Malayalam

കണ്ണാടിമാളികക്കെട്ടിലെ മുറ്റത്തു
മുട്ടിയുരുമ്മി നടക്കാന്‍ മോഹം
ചിത്തിരത്തിങ്കളെയെത്തിപ്പിടിച്ചൊന്നു
കെട്ടിപ്പുണര്‍ന്നു മയക്കാന്‍ മോഹം
ചന്ദനക്കാറ്റിലുയര്‍ന്നു പറക്കാന്‍ മോഹം
പൊന്നൂഞ്ഞാല്‍ ആടാന്‍ മോഹം
വെണ്ണിലാക്കായലിന്നക്കരെയിക്കരെ
നീന്തിത്തുടിക്കാന്‍ മോഹം...മോഹം..
(കണ്ണാടിമാളിക...)

മതിലുകളില്ലാ..മാമലയില്ലാ
അതിരുകളെങ്ങോ മാഞ്ഞുപോയ്
ഓ..ഓ...മതിലുകളില്ലാ..മാമലയില്ലാ
അതിരുകളെങ്ങോ മാഞ്ഞുപോയ്
വാര്‍മഴവില്ലിന്‍ രാഗമന്ദിരത്തില്‍
രാജമണ്ഡപങ്ങള്‍ അണിഞ്ഞൊരുങ്ങുകയായ്
ഇതുവഴിയേ നീ വരുമോ
കാണാത്ത തീരത്തെ മുത്തുതരാമോ....
(കണ്ണാടിമാളിക...)

അഭിലാഷങ്ങള്‍ തുടിയേറുമ്പോള്‍
മനമൊരു മായാജാലകം
ഓ..ഓ...അഭിലാഷങ്ങള്‍ തുടിയേറുമ്പോള്‍
മനമൊരു മായാജാലകം
മഞ്ഞുവീണലിഞ്ഞു കന്നിക്കിനാവുകളിൽ
വാടാമുല്ലകളില്‍ തേന്‍കുടമൊഴുകി
മല്ലീശരങ്ങള്‍ കൊണ്ടു മുറിഞ്ഞു
മിണ്ടാതെ മിണ്ടുവാനാശനിറഞ്ഞു...
(കണ്ണാടിമാളിക...)
Movie/Album name: Hitler Brothers
Artists