നിനവേ വാ.... നിലവേ വാ..
ഇരുളാകവേ ഒളിയേകിടാൻ അരികേ വാ
നിനവേ വാ.... നിലവേ വാ..
വഴി നീളെയെൻ തുണയായി നീ തിരികേ വാ
മിഴിനീരിളം കണ്ണിൽ ഒരു മൂടലായ് എന്നിൽ
കനിവേകിടാൻ നീ വരൂ മെല്ലേ
ഗതകാലമെൻ നെഞ്ചിൽ മഴമേഘമായ് എന്നും
തിരിനാളമായ് പോരുമോ കൂടെ
നിനവേ വാ.... നിലവേ വാ..
ഇരുളാകവേ ഒളിയേകിടാൻ അരികേ വാ
നിനവേ വാ.... നിലവേ വാ..
വഴി നീളെയെൻ തുണയായി നീ തിരികെ വാ
പോയിടാനേറെ വഴി ദൂരമെൻ നേരേ
വാർതെന്നലേ പോരുമോ കൂടേ
ഉയരാനായ് വളരാനായ് കനവായിരം
ഉണരുന്നീ നെഞ്ചിൽ തഴുകാൻ വാ......
നിനവേ വാ.... നിലവേ വാ..
ഇരുളാകവേ ഒളിയേകിടാൻ അരികേ വാ
നിനവേ വാ.... നിലവേ വാ..
വഴി നീളെയെൻ തുണയായി നീ തിരികെ വാ.
Movie/Album name: Kho Kho
Artists