Melle Nilaavinte

2017
Lyrics
Language: Malayalam

മെല്ലെ നിലാവിന്റെ തേരിൽ തലോടുന്ന
മഴയായ് നീയെന്നും തോഴീ
വെയിലിൽ കുളിരായെന്നിൽ അലിയാൻ വരുകില്ലേ
തിങ്കൾ നിലാവിന്റെ തോഴീ
ഒരു മാത്ര നിന്നോടു മിണ്ടുവാൻ കൊതിയോടെ നില്പു ഞാനും
മെയ്യോടു ചേർത്തൊന്നു പുൽകുവാൻ കൊതിയോടെ നില്പു ഞാനും
മെല്ലെ നിലാവിന്റെ തേരിൽ തലോടുന്ന
മഴയായ് നീയെന്നും തോഴീ
വെയിലിൽ കുളിരായെന്നിൽ അലിയാൻ വരുകില്ലേ
തിങ്കൾ നിലാവിന്റെ തോഴീ

തേനൂറും പൂ തേടും വണ്ടായ് ഞാൻ അലയും നേരം
ഒരു പൂങ്കാറ്റായെന്നിൽ സ്നേഹത്തിൻ പൂന്തേൻ ചൊരിയൂ
തേനൂറും പൂ തേടും വണ്ടായ് ഞാൻ അലയും നേരം
ഒരു പൂങ്കാറ്റായെന്നിൽ സ്നേഹത്തിൻ പൂന്തേൻ ചൊരിയൂ
വെള്ളാമ്പൽ പൊയ്കക്കുള്ളിൽ തെളിയുന്നൊരു തിങ്കൾ പോലെ
എന്നെന്നും എന്നുള്ളിൽ തെളിയൂ
പ്രണയത്തിൻ തംബുരു മീട്ടാൻ സ്നേഹത്തിൻ രാഗം പാടാൻ എന്നുമെന്നോടൊന്നു ചേരൂ
ഒരു മാത്ര നിന്നോടു മിണ്ടുവാൻ കൊതിയോടെ നില്പു ഞാനും
മെയ്യോടു ചേർത്തൊന്നു പുൽകുവാൻ കൊതിയോടെ നില്പു ഞാനും
മെല്ലെ നിലാവിന്റെ തേരിൽ തലോടുന്ന
മഴയായ് നീയെന്നും തോഴീ
വെയിലിൽ കുളിരായെന്നിൽ അലിയാൻ വരുകില്ലേ
തിങ്കൾ നിലാവിന്റെ തോഴീ
ഒരു മാത്ര നിന്നോടു മിണ്ടുവാൻ കൊതിയോടെ നില്പു ഞാനും
മെയ്യോടു ചേർത്തൊന്നു പുൽകുവാൻ കൊതിയോടെ നില്പു ഞാനും
Movie/Album name: Zacharia Pothen Jeevichirippundu
Artists