പുഴയൊരുങ്ങി കിളിയൊരുങ്ങി കനകവെയിലുമൊരുങ്ങി അകലെയകലെ മുകിലിൻ തേരിൽ വരുവതാരിനി താഴെ മിഴിയടയ്ക്കാതിവിടെ ഞാൻ വരവു കാണാൻ കൊതിയുമായ് ഒരു കുളിരലക്കൈ തഴുകിയെന്നെ അരികിൽ ചേർക്കാമോ
മുന്നിൽ ഇന്നെൻ മുന്നിൽ മെല്ലെ വന്നെൻ കണ്ണീരൊപ്പാൻ ചെല്ലക്കാറ്റേ പോരൂ പിന്നെ ചുണ്ടിൽ മുത്തം തന്നാൽ ഒന്നിച്ചങ്ങു പോകാം തിങ്കൾതോളിൽ കേറാം അമ്മയ്ക്കു ഞാനൊരു കണ്മണി എന്നെന്നും അമ്പിളി പാൽച്ചിരി കിന്നാരം വേണം പുന്നാരം വേണം നെഞ്ചോരം ചേർന്നുറങ്ങാൻ
പൊന്നും മുത്തം കൊണ്ടും തുന്നും കുഞ്ഞുടുപ്പും കൊണ്ടേ അന്തിച്ചോപ്പും വന്നേ ഒന്നാ മന്ത്രച്ചൂരൽ വീശി മേഘച്ചിറകേകി എന്നെ കൊണ്ടുപോകൂ കൊഞ്ചുമ്പോൾ ഞാനൊരു കിങ്ങിണി മിന്നാരം മിന്നണ പൂത്തിരി
സമ്മാനം വേണം സല്ലാപം വേണം വിണ്ണോളം പോയ് വരണം സമ്മാനം വേണം സല്ലാപം വേണം വിണ്ണോളം പോയ് വരണം
പുഴയൊരുങ്ങി കിളിയൊരുങ്ങി കനകവെയിലുമൊരുങ്ങി അകലെയകലെ മുകിലിൻ തേരിൽ വരുവതാരിനി താഴെ