Indraneelangalo Pranayaardra

2013
Lyrics
Language: English

Indraneelangalo pranyaardra vilochanamo..
Indraneelangalo pranyaardra vilochanamo..
Inamaraalangalolum nira maaridamoru sarasso...

Ponnuthirum pular velayo
Kanikkonna than chaaruthayo...
Thiruvaathira raavukalooyalidum
Madhu chandrika than lathayo...
Kaathunilkkum kannimannil padamoonni
Nritham veykkum puthu mazhayo...
Kaathunilkkum kannimannil padamoonni
Nritham veykkum puthu mazhayo...
Indraneelangalo pranyaardra vilochanamo..

Chandanathin rathi shilpamo
Ravi varma than bhaavanayo...
Nira sandhyayil kanmada saurabhamaay
Varum ashtapadeelayamo....
Kaattu paadum pookadampin kudakkeezhil
Swapnam kaanum gopikayo...
Kaattu paadum pookadampin kudakkeezhil
Swapnam kaanum gopikayo...
Indraneelangalo pranyaardra vilochanamo..
Inamaraalangalolum nira maaridamoru sarasso...
Language: Malayalam

ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര വിലോചനമോ...
ഇണമരാളങ്ങളോലും നിറമാറിടമൊരു സരസ്സോ...

പൊന്നുതിരും പുലർവേളയോ
കണിക്കൊന്നതൻ ചാരുതയോ...
തിരുവാതിര രാവുകളൂയലിടും
മധുചന്ദ്രികതൻ ലതയോ...
കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി
നൃത്തം വെയ്ക്കും പുതുമഴയോ...
കാത്തുനിൽക്കും കന്നിമണ്ണിൽ പദമൂന്നി
നൃത്തം വെയ്ക്കും പുതുമഴയോ...
ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര വിലോചനമോ...

ചന്ദനത്തിൻ രതിശില്പമോ
രവിവർമ്മ തൻ ഭാവനയോ...
നിറസന്ധ്യയിൽ കന്മദ സൗരഭമായ്
വരും അഷ്ടപദീലയമോ....
കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ...
കാറ്റു പാടും പൂക്കടമ്പിൻ കുടക്കീഴിൽ
സ്വപ്നം കാണും ഗോപികയോ...
ഇന്ദ്രനീലങ്ങളോ പ്രണയാർദ്ര വിലോചനമോ...
ഇണമരാളങ്ങളോലും നിറമാറിടമൊരു സരസ്സോ...
Movie/Album name: Srungaaravelan
Artists