തത്തപ്പെണ്ണു പാട്ടുപാട് മുത്തം കൊണ്ട് മാല കെട്ട് കണ്ണും ചിമ്മി കാത്തിരിക്കും കള്ളൻ പോലും പാതിരയ്ക്ക് കാറ്റല്ലേ മിണ്ടല്ലേ ആരോടും ചൊല്ലല്ലേ പൊന്നും നിലാവിതെനിക്കു ചൂടാൻ മുല്ലമാല തന്നൂ (തത്തപ്പെണ്ണു ...)
സൂര്യൻ തന്നതാണീ കുങ്കുമം താരം തന്നതാണീ അഞ്ജനം പൂക്കൾ തന്നതാണീ മെയ് നിറം പുണ്യം പൂത്തതാണീ പൂമുഖം മണിത്തിങ്കളെന്റെ കണ്ണിൽ നിറയ് നിറയ് നിറയ് എനിക്കുള്ളൊരിഷ്ടമെല്ലാം പറയ് പറയ് പറയ് മനസ്സിന്റെ വാതിലാരോ തുറന്നൂ തോഴീ തനിച്ചുള്ള മോഹമെല്ലാം കവർന്നോ തോഴീ (തത്തപ്പെണ്ണു ...)
താനേ കാത്തു നിൽക്കും വീഥിയിൽ ആരോ കണ്ണു പൊത്താൻ വന്നുവോ സ്നേഹം പൂത്തിറങ്ങും ചില്ലയിൽ ഏതോ കാറ്റു മെല്ലെ പുൽകിയോ മറക്കുന്നതോർമ്മ വെയ്ക്കാൻ മനസ്സ് മനസ്സ് മഴക്കുള്ള മാത്രമായാൽ കുളിർ കുളിർ കുളിര് ചിരിക്കുന്ന നാണമെന്തേ മറന്നോ തോഴീ വളപ്പൊട്ടിന്നേഴു വർണ്ണം തെളിഞ്ഞോ തോഴീ (തത്തപ്പെണ്ണു ...)