Ilamey Thaliraay

2017
Lyrics
Language: English

Ilamey thaliraay puthuven chiriyaayithaa...
Iniyee chirakil alayaam njaano nin thoovalaay...
Iruke punarum kanivin kuliraay swayam....
Ini nin thanalil anayaam kunjomal praavaay njaan....
Venneer moodumen kanalaam ormmayil
Thirayunnenne ninnil njaan....
Venneer moodumen kanalaam ormmayil
Thirayunnenne ninnil njaan....oh...oh...oh...

Ariyunnu njaan ee veyilum nilaavum
Arike....nin mizhiye sakhee...
Pakalo...iravaakave mannil
Porulin vazhi thedi njaan...kanavin thiri thedi njaan
Puthu ven manalaay puthuthaam mayi ini njaan...
Priyaa nizhalaay pirake....ozhukaam.....

Puthiyoru vaanam mele vannuvo...
Puthiyoru sooryan unarnninnithaa.....
Puthu vazhi thedi oro roopamaay
Oro konil ananju ithaa....
Ini ivide thudangaam yaathra njaan....
Ekamaay...koodum vegamaay....
Language: Malayalam

ഇളമെയ്‌ തളിരായ് പുതുവെൺ ചിരിയായിതാ...
ഇനിയീ ചിറകിൽ അലയാം ഞാനോ നിൻ തൂവലായ്...
ഇറുകെ പുണരും കനിവിൻ കുളിരായ് സ്വയം....
ഇനി നിൻ തണലിൽ അണയാം കുഞ്ഞോമൽ പ്രാവായ് ഞാൻ....
വെണ്ണീർ മൂടുമെൻ കനലാം ഓർമ്മയിൽ
തിരയുന്നെന്നെ നിന്നിൽ ഞാൻ....
വെണ്ണീർ മൂടുമെൻ കനലാം ഓർമ്മയിൽ
തിരയുന്നെന്നെ നിന്നിൽ ഞാൻ...ഓ...ഓ...ഓ...

അറിയുന്നു ഞാൻ ഈ വെയിലും നിലാവും
അരികേ....നിൻ മിഴിയെ സഖീ...
പകലോ...ഇരവാകവേ മണ്ണിൽ
പൊരുളിൻ വഴി തേടി ഞാൻ...കനവിൻ തിരി തേടി ഞാൻ
പുതു വെൺ മണലായ്‌ പുതുതാം മയി ഇനി ഞാൻ...
പിരിയാനിഴലായ് പിറകേ....ഒഴുകാം.....

പുതിയൊരു വാനം മേലേ വന്നുവോ...
പുതിയൊരു സൂര്യൻ ഉണർന്നിന്നിതാ.....
പുതുവഴി തേടി ഓരോ രൂപമായ്
ഓരോ കോണിൽ അണഞ്ഞു ഇതാ....
ഇനി ഇവിടെ തുടങ്ങാം യാത്ര ഞാൻ....
ഏകമായ്...കൂടും വേഗമായ്....
Movie/Album name: Adventures of Omanakkuttan
Artists