Thaalolam Paadan

2000
Lyrics
Language: English

Thalolam paadan vaa kannarakkuyile
Punnaram chollan vaa vaayaadikkiliye
Paradooshanamaanelum parayaanoru rasamaane
Athu kettal manamaakekkulirunnoru sukhamundallo
Ayyo parayumpam parayumpam kothiyunde
Pinne kelkkumpam kelkkumpam pukilunde
(thaalolam..)

Ivideyalle nammalonnichirunnu
Pandu sora paranjirunnoru puzhakkadavu
Ivideyalle nammal maranjirunnu
Manam mayakkanam kani kanda kulakkadavu
Enno kandathellam vannu veendum ormmayil
Etho swapnajaalam poothirangi kaazhchayil
Ram pappa para paraba ram pappa para paraba
(thaalolam..)

Ivideyalle pandu panamukalil
Nammalolichirunnadichathu madhurakkallu
Ivideyalle amma kaathirunnu
Pandu pukavali pidichoru marachuvadu
Enno kandathellam vannu veendum ormmayil
Etho swapnajaalam poothirangi kaazhchayil
Ram pappa para paraba ram pappa para paraba
(thaalolam..)
Language: Malayalam

താലോലം പാടാന്‍ വാ കണ്ണാരക്കുയിലേ
പുന്നാരം ചൊല്ലാന്‍ വാ വായാടിക്കിളിയേ
പരദൂഷണമാണേലും പറയാനൊരു രസമാണേ
അതു കേട്ടാല്‍ മനമാകെക്കുളിരുന്നൊരു സുഖമുണ്ടല്ലോ
അയ്യോ - പറയുമ്പം പറയുമ്പം കൊതിയുണ്ടേ...
പിന്നെ - കേള്‍ക്കുമ്പം കേള്‍ക്കുമ്പം പുകിലുണ്ടേ...
(താലോലം)

ഇവിടെയല്ലേ നമ്മളൊളിച്ചിരുന്ന്
പണ്ട് സൊറപറഞ്ഞിരുന്നൊരു പുഴക്കടവ്
ഇവിടെയല്ലേ നമ്മള്‍ മറഞ്ഞിരുന്ന്
മനം മയക്കണ കണികണ്ട കുളക്കടവ്
എന്നോ കണ്ടതെല്ലാം വന്നു വീണ്ടും ഓര്‍മ്മയില്‍
ഏതോ സ്വപ്നജാലം പൂത്തിറങ്ങി കാഴ്‌ചയില്‍
റം പപ്പ പറ പറബ... റം പപ്പ പറ പറബ...
(താലോലം)

ഇവിടെയല്ലേ പണ്ട് പനമുകളില്‍
നമ്മളൊളിച്ചിരുന്നടിച്ചത് മധുരക്കള്ള്
ഇവിടെയല്ലേ അമ്മ കാത്തിരുന്ന്
പണ്ട് പുകവലി പിടിച്ചൊരു മരച്ചുവട്
എന്നോ കണ്ടതെല്ലാം വന്നു വീണ്ടും ഓര്‍മ്മയില്‍
ഏതോ സ്വപ്നജാലം പൂത്തിറങ്ങി കാഴ്‌ചയില്‍
റം പപ്പ പറ പറബ... റം പപ്പ പറ പറബ...
(താലോലം)
Movie/Album name: Aanamuttathe Aangalamar (Manayoorile Manikyam)
Artists