Kummatti Koottavum

2018
Lyrics
Language: English

Kummaattikkoottavum varnnakkudamattavum
Azhakarulum naadethetty
Krishnaattam nithyavum aadunnorambalam
Niravarulum naadethetty
Shivapuriyaam thrissurile
Thanimakal nee padumo
Vadakkumnathante gopuramachile
Kurukum ambalapraave
(kummaattikkoottavum ...)

Peraarin karayile cheruthuruthiyil
Chelerum kathakali nrithakalakalum
Shakthante charithavum paithrkangalum
Kecheri puzhayile paattinalakalum
Naattarivin nanmakalum graameenathayum
Naalakavum illangalum vayalelakalum
Vedajapam kettunarum pularvelakalum
Souhrdangal poothulayum nirasandhyakalum
Vilangankunninte uchiyil
Kunkuma ponthiri vaykkunna suryan
(kummaattikkoottavum ...)

Maalaakha perunnaalinu olloorethanam
Machaadu velayum chennu kaananam
Utraalikkaavilum chelakkarayilum
Aaraattupuzhayilum othukoodanam
Medathile poorathinu nagaram niraye
Thaalathilum melathilum pulakam viriyum
Aamballoorum chovvalloorum kodungalloorum
Kodannoorum killannoorum guruvaayoorum
Perinte attathu oorennu koottidum
Othiriyoorulloorur ....
(kummaattikkoottavum ...)
Language: Malayalam

കുമ്മാട്ടിക്കൂട്ടവും വർണ്ണക്കുടമാറ്റവും
അഴകരുളും നാടേതെടീ
കൃഷ്ണാട്ടം നിത്യവും ആടുന്നോരമ്പലം
നിറവരുളും നാടേതെടീ
ശിവപുരിയാം തൃശൂരിലെ
തനിമകൾ നീ പാടുമോ
വടക്കുംനാഥന്റെ ഗോപുരമച്ചിലെ
കുറുകും അമ്പലപ്രാവേ
(കുമ്മാട്ടിക്കൂട്ടവും ...)

പേരാറിൻ കരയിലെ ചെറുതുരുത്തിയിൽ
ചേലേറും കഥകളി നൃത്തകലകളും
ശക്തന്റെ ചരിതവും പൈതൃകങ്ങളും
കേച്ചേരി പുഴയിലെ പാട്ടിനലകളും
നാട്ടറിവിൻ നന്മകളും ഗ്രാമീണതയും
നാലകവും ഇല്ലങ്ങളും വയലേലകളും
വേദജപം കേട്ടുണരും പുലർവേളകളും
സൗഹൃദങ്ങൾ പൂത്തുലയും നിറസന്ധ്യകളും
വിലങ്ങൻകുന്നിന്റെ ഉച്ചിയിൽ
കുങ്കുമ പൊൻതിരി വയ്ക്കുന്ന സൂര്യൻ
(കുമ്മാട്ടിക്കൂട്ടവും ...)

മാലാഖ പെരുന്നാളിന് ഒല്ലൂരെത്തണം
മച്ചാട് വേലയും ചെന്നു കാണണം
ഉത്രാളിക്കാവിലും ചേലക്കരയിലും
ആറാട്ടുപുഴയിലും ഒത്തുകൂടണം
മേടത്തിലെ പൂരത്തിന് നഗരം നിറയേ
താളത്തിലും മേളത്തിലും പുളകം വിരിയും
ആമ്പല്ലൂരും ചൊവ്വല്ലൂരും കൊടുങ്ങല്ലൂരും
കോടന്നൂരും കിള്ളന്നൂരും ഗുരുവായൂരും
പേരിന്റെ അറ്റത്ത് ഊരെന്ന് കൂട്ടിടും
ഒത്തിരിയൂരുള്ളോരൂര് ....
(കുമ്മാട്ടിക്കൂട്ടവും ...)
Movie/Album name: Theetta Rappayi
Artists