വെളിച്ചത്തിൻ സ്വർഗ്ഗവാതിൽ തുറക്കും അമ്മ വസന്തത്തിൻ വർണ്ണജാലം കാണും അവളുടെ സങ്കല്പങ്ങൾ പറന്നൂ മനം ആനന്ദകണ്ണീരിൽ നനഞ്ഞു (വെളിച്ചത്തിൻ..)
ഹൃദയവും വാടകയ്ക്കു ലഭിക്കുമീ ഭൂമിയിൽ പണയമായ് നൽകിയവൾ കതിർമണ്ഡപം മലപോലെ ചെകുത്താനെ വളർത്തുന്ന ദൈവത്തിന്റെ നടയിലേക്കപ്പുറമോ സ്ത്രീ ഹൃദയം സ്ത്രീ ഹൃദയം (വെളിച്ചത്തിൻ..)