Rakendu Pokayaay

2014
Lyrics
Language: English

Raakendu pokayaay raavinte novumaay
Venal theekkaalamaay poonilaave
Venal theekkaalamaay poonilaave ho
Raakendu pokayaay raavinte novumaay

Vingaathe vingiyo mullaale neeriyo
Thinkal poom paithale nenchin ullil
Mukilin aniviralinaal varayumorumarukumaay
Panimathee thaane nee alayunnuvo
Kanalaalum kinaavin murivaano nee
Raakendu pokayaay raavinte novumaay

Maayunnorormmayaay moovanthippaayayil
Mindaathe sooryano ninamaarnnu veezhe
Thuzha thirayum thoniyaay manamidarum aazhiyil
Akaleyo kaattilaay marayunnuvo
Mizhineerin kadalaazham ariyunno nee
(raakendu pokayaay)
Language: Malayalam

രാകേന്ദു പോകയായ് രാവിന്റെ നോവുമായ്
വേനല്‍ തീക്കാലമായ് പൂനിലാവേ..
വേനല്‍ തീക്കാലമായ് പൂനിലാവേ ഹോ..
രാകേന്ദു പോകയായ് രാവിന്റെ നോവുമായ്..

വിങ്ങാതെ വിങ്ങിയോ മുള്ളാലെ നീറിയോ
തിങ്കള്‍പ്പൂമ്പൈതലേ നെഞ്ചിന്നുള്ളില്‍
മുകിലിനണിവിരലിനാല്‍ വരയുമൊരു മറുകുമായ്
പനിമതീ താനെ നീ അലയുന്നുവോ
കനലാളും കിനാവിന്‍ മുറിവാണോ നീ..
രാകേന്ദു പോകയായ് രാവിന്റെ നോവുമായ്..

മായുന്നോരോര്‍മ്മയായ് മൂവന്തിപ്പായയില്‍
മിണ്ടാതെ സൂര്യനോ നിണമാര്‍ന്നു വീഴേ
തുഴതിരയും തോണിയായ് മനമിടറും ആഴിയില്‍
അകലെയോ കാറ്റിലായ് മറയുന്നുവോ..
മിഴിനീരിന്‍ കടലാഴം അറിയുന്നോ നീ..
(രാകേന്ദു പോകയായ്)
Movie/Album name: Wound
Artists