മെല്ലെ മെല്ലവേ ചായൂ നീ തെന്നലായ്
ലോലലോലമായ് പാടുമീ പാട്ടിനാൽ
ആതിരാക്കിളി മൂളുമൊരീണമോ
ഇളവെയിൽ തുമ്പിനാൽ മണിമുത്തുകൾ കോർത്ത പോൽ
തളിരിടും ഓർമ്മകൾ നിന്നരികിലായ് നിറയവേ
ആലോലമാടുന്നു നീ വിണ്ണിലെ ചില്ലയിൽ
താലോലമായ് ആടുന്നു ഈ വിണ്ണിലെ ചില്ലയിൽ
മെല്ലെ മെല്ലവേ ചായൂ നീ തെന്നലായ്
ലോലലോലമായ് പാടുമീ പാട്ടിനാൽ
പുലരിയിൽ പുലർവേളയിൽ
ഉണരു നീ ഉദയകിരണമായ്
അരികിലീ പൂന്തോണിയിൽ
അലയിടും പുതുസ്വപ്നമോ
തേരിലേറുന്നുവോ മഞ്ചലേറുന്നുവോ
ആദിതാളങ്ങളിൽ ഹൃദയമൊരു മന്ത്രമാകുന്നുവോ
മെല്ലെ മെല്ലവേ ചായു നീ തെന്നലായ്
ലോലലോലമായ് പാടുമീ പാട്ടിനാൽ
മലരിടും പൂക്കാലമായ് തളിരിടും പൂത്തുമ്പികൾ
പാറുവാൻ കൊതിയേറെയായ്
പ്രതീക്ഷ തൻ പുതുചിറകിനാൽ
കാറ്റു വീശുന്നുവോ ചിലങ്ക കൊഞ്ചുന്നുവോ
മധുരമോഹങ്ങളിൽ ഒരു പുതിയ പുലരി വിരിയുന്നുവോ
മെല്ലെ മെല്ലവേ ചായു നീ തെന്നലായ്
ലോലലോലമായ് പാടുമീ പാട്ടിനാൽ
ആതിരാക്കിളി മൂളുമൊരീണമോ
ഇളവെയിൽ തുമ്പിനാൽ മണിമുത്തുകൾ കോർത്ത പോൽ
തളിരിടും ഓർമ്മകൾ നിന്നരികിലായ് നിറയവേ
ആലോലമാടുന്നു നീ വിണ്ണിലെ ചില്ലയിൽ
താലോലമായ് ആടുന്നു ഈ വിണ്ണിലെ ചില്ലയിൽ
Movie/Album name: School Diary
Artists