ഒരു പകലിൻ ഇടവഴിയിൽ മിഴിയിടറി മറയുമെവിടെയോ നീ സന്ധ്യേ ഒരു കനവിൻ കനകമിതാ മലമുടിയിൽ വിദുരമുരുകിയോ തൂമഞ്ഞായ് തന്നേ പാടി വാനമ്പാടി വെറുതേ പിടയുമെൻ ഹൃദയ ശാഖിയിൽ ഒരു പകലിൻ ഇടവഴിയിൽ മിഴിയിടറി മറയുമെവിടെയോ നീ സന്ധ്യേ ഒരു കനവിൻ കനകമിതാ മലമുടിയിൽ വിദുരമുരുകിയോ തൂമഞ്ഞായ്
കാർമുകിൽ വാനമായ് നോവിൻ നിഴൽ വീഴുമുള്ളം രാവഴൽ മൂടിയോ ആഴങ്ങളിൽ മായാതെ ദൂരെ തിരിനീട്ടും താനം കോണിൽ മറയുന്നുവോ ചുരുൾ നീർത്തിടുന്നുവോ സ്മൃതികളെ ഒരു പകലിൻ ഇടവഴിയിൽ മിഴിയിടറി മറയുമെവിടെയോ നീ സന്ധ്യേ
ഈ ജനൽ പാണിയിൽ ആരോ വിരൽ ചേർത്ത പോലെ പാതിരാ തെന്നലോ തൂവെൺ നിലാ കാരാണോ താനേ പടരുന്നോ മൗനം നെഞ്ചിൽ കനലായേ ചിലപോലുഴഞ്ഞുവോ മനമിതാ ഒരു പകലിൻ ഇടവഴിയിൽ മിഴിയിടറി മറയുമെവിടെയോ നീ സന്ധ്യേ ഒരു കനവിൻ കനകമിതാ മലമുടിയിൽ വിദുരമുരുകിയോ തൂമഞ്ഞായ് തന്നേ പാടി വാനമ്പാടി വെറുതേ പിടയുമെൻ ഹൃദയ ശാഖിയിൽ