ആ....ആ....ആ... ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്ദനത്തെന്നലിന്നെന്തു സുഗന്ധം (ഇന്നത്തെ.....) ഈ രാത്രി മറയാതിരുന്നെങ്കിൽ ഈ രാഗം മറക്കാതിരുന്നുവെങ്കിൽ ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്ദനത്തെന്നലിന്നെന്തു സുഗന്ധം
മദനരസം തുളുമ്പുന്ന കരളോടെ മദജലം പൊടിയുന്ന മിഴിയോടെ (മദനരസം....) നാണത്തിൻ മുഴുക്കാപ്പ് ചാർത്തി നവവധുവായ് ഞാൻ നിൽപൂ ആ...ആ...ആ... ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്ദനത്തെന്നലിന്നെന്തു സുഗന്ധം