Tholkkaan Orikkalum

1977
Lyrics
Language: English

Tholkkaan orikkalum manassillaathoru
Thozhilaalee njan thozhilaalee
Janangal ningalen vazhiyorukkumpol
Jayabheri ennum jayabheri
(tholkkaan..)

Adhwaanikkunna varggam
Ente shakthi chaithanyathin durggam
Snehamaanen thathwashaasthram marthya
Sevanamaanen manthram
Janakshemangalaanente lakshyam
(tholkkaan..)

Viswasa vanchakarkku munnil
Njan kathi jwalicheedumagni
Prapancha hrudayame sathyam
Janadrohikalkkethireyen yudham
Athil anthyathil namude vijayam
(tholkkaan..)
Language: Malayalam

തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു
തൊഴിലാളി - ഞാന്‍ തൊഴിലാളി
ജനങ്ങള്‍ നിങ്ങളെന്‍ വഴിയൊരുക്കുമ്പോള്‍
ജയഭേരി - എന്നും ജയഭേരി
(തോല്‍ക്കാന്‍)

അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം
എന്റെ ശക്തിചൈതന്യത്തിന്‍ ദുര്‍ഗ്ഗം
സ്നേഹമാണെന്‍ തത്വശാസ്ത്രം - മര്‍ത്ത്യ
സേവനമാണെന്‍ മന്ത്രം
ജനക്ഷേമങ്ങളാണെന്റെ ലക്ഷ്യം
(തോല്‍ക്കാന്‍)

വിശ്വാസവഞ്ചകര്‍ക്കു മുന്നില്‍
ഞാന്‍ കത്തിജ്വലിച്ചീടുമഗ്നി
പ്രമഞ്ചഹൃദയമേ സത്യം
ജനദ്രോഹികള്‍ക്കെതിരെയെന്‍ യുദ്ധം
അതില്‍ അന്ത്യത്തില്‍ നമ്മുടെ വിജയം
(തോല്‍ക്കാന്‍)
Movie/Album name: Tholkan Enikku Manassilla
Artists