Makane Makane Aruma Makane

2026
Lyrics
Language: Malayalam

മകനേ മകനേ അരുമ മകനേ
തുറയിലടിഞ്ഞൊരു പരലേ
ആഴിമനമിതു പിടയുകയോ
ഈ ഇരുൾ അഴിമുഖവഴികളിൽ നീ
അന്തിനിഴലെവിടെയോ വിട്ടൊരുടലോർത്ത്
വേവും പോൽ ആര് നീ കടലമ്മയെയോ
തിരപെടും ആദിയിലോർക്കുന്നു
ഏകനായ് എൻ മകനേ
മകനേ മകനേ മകനേ....മകനേ എൻ മകനേ
മകനേ മകനേ മകനേ....മകനേ എൻ മകനേ.....
രാവുപോൽ നീ വളര് മകനേ
മകനേ മകനേ മകനേ....മകനേ എൻ മകനേ
മകനേ മകനേ മകനേ....മകനേ എൻ മകനേ.....

നോവ് മിഴിയിലെ സജലതയോ
നേർത്തൊരു ചിരിയുടെ ചടുലതയോ
കാത്തവെയിലൊടുമിരുളൊടും
അനുദിന ഇടകലരും പൊൻ ചിറകൊളിയോ
കാറ്റ് കതകിലലറും രാത്രിസത്രത്തിൻ ക്ഷമയോ നീ
ദൂരെ അഴലുകൾ തെരുവുകൾ
താണ്ടിയൊരോർമ്മ വിളിക്കുമ്പോൾ
ദൂരെ അഴലുകൾ തെരുവുകൾ
താണ്ടിയൊരോർമ്മ വിളിക്കുമ്പോൾ
മകനേ ..... എൻ മകനേ.....
മകനേ മകനേ മകനേ....മകനേ എൻ മകനേ
മകനേ മകനേ മകനേ....മകനേ എൻ മകനേ.....
മകനേ മകനേ മകനേ....മകനേ എൻ മകനേ
മകനേ മകനേ മകനേ....മകനേ എൻ മകനേ.....
Movie/Album name: Balan the Boy
Artists