രാഗവതി പ്രിയ രുചിരവതി എൻ സങ്കല്പ മന്ദാകിനി നാദമാണു നീ ഗീതമാണു നീ ശാലീന ലാവണ്യം ഇടം നെഞ്ചിൽ തുടിക്കുന്ന വികാര പരാഗ പുണ്യോദയം
ജീവജലം അതിന്മധുരകണ്മ എൻ കൈവല്യ പഞ്ചാമൃതം കാവ്യമാണു നീ താളമാണു നീ പ്രേമാർദ്ര സംഗീതം ഇടം നെഞ്ചിൽ തുടിക്കുന്ന വികാര പരാഗ പുണ്യോദയം
നിറപീലി വിരിക്കും പ്രകൃതി മലർത്താലമുയർത്തും യുവതീ ആരാമ തേജസ്വിനീ പുഴ പാടുമൊരേ സുഖ ഗാനം മുകിൽജാല മനോഹര വാനം ആലോല വേളധ്വനി ഹേമന്തം താരാട്ടും ഈ മഞ്ഞിൽ നീരാട്ടും തോഴീ വന്നീടു നീ മിഴിയിതളിൽ മഴവിൽക്കൊടിയിൽ വർണം കരളിൽ വിരിയും കുളിരിൽ നിറയെ സ്വപ്നം വിരിഞ്ഞ പൂവിൽ തുളുമ്പുമോമൽ സുഗന്ധമാകാൻ വാ (രാഗവതീ...)
ധനുമാസ നിലാവല മാല രതിഭാവലയോന്മദ ജ്വാല ഭൂവാകെ ജീവപ്പൊലി ഇതു ദേവസുധാമയ ശാല ഇനി രാസ രസോത്സവലീല മേലാകെ ദാഹത്തുടി ഞാൻ നിന്നിൽ ഭൂപാളം നീയെന്നിൽ ശ്രീരാഗം മോദം കൊള്ളുന്നു ചൊടിയിൽ വിടരും കതിരിൽ വിളയും കനകം ചിറകിൽ ഉണരും പ്രണയം നിറയെ പുളകം നിറഞ്ഞ മാറിൽ തുടിക്കും ഓമൽ സുവർണ്ണ രാഗം താ (ജീവജലം..)