നീലോല്പലമാല കാണിക്ക നൽകുന്ന കാതര യമുനാതീരങ്ങളിൽ താമരയിതൾക്കുമ്പിൾ നീട്ടി നിൽക്കുന്നു ഞാൻ പ്രേമനൈവേദ്യം തരൂ... നീലോല്പലമാല കാണിക്ക നൽകുന്ന കാതര യമുനാതീരങ്ങളിൽ....
ചെമ്പകപ്പൂങ്കവിൾ തൊട്ടു തലോടുന്ന വൃന്ദാവനത്തിലെ മയിൽപ്പീലികൾ... ചെമ്പകപ്പൂങ്കവിൾ തൊട്ടു തലോടുന്ന വൃന്ദാവനത്തിലെ മയിൽപ്പീലികൾ... നെഞ്ചോടു ചേർത്തുവെച്ചു ഞാനുറങ്ങുമ്പോൾ കണ്ണാ....ആ...ആ.... സ്വപ്നത്തിലെങ്കിലും നീ എന്നു വരും... എന്നു വരും.... നീലോല്പലമാല കാണിക്ക നൽകുന്ന കാതര യമുനാതീരങ്ങളിൽ....
കുങ്കുമത്താഴ്വര മുത്തുപെയ്തോടുന്ന കല്ലോലിനിയിൽ കുളിച്ചീറനായ്.... കുങ്കുമത്താഴ്വര മുത്തുപെയ്തോടുന്ന കല്ലോലിനിയിൽ കുളിച്ചീറനായ്.... നിന്നോടു ചേർന്നു നിന്നു ചോദിച്ചതെല്ലാം കണ്ണാ....ആ...ആ.... ഇഷ്ടമെന്നെങ്കിലും നീ ചൊല്ലുകില്ലേ... ചൊല്ലുകില്ലേ... (നീലോല്പലമാല....)