തൂമഞ്ഞു തുള്ളി പോലെ...നീയെന്റെ മുന്നിൽ നിൽക്കെ അറിയാതെ ഞാൻ പൊൻ കിരണമായ്...(2) തുള്ളിവന്ന പുള്ളിമാനെപ്പോലെ നീയെന്റെ മുന്നിലൊന്നു നോക്കിനിന്ന നേരം കള്ളിപ്പെണ്ണേ വേളിപ്പെണ്ണേ നിന്നെ പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലേ.... പ്രിയതേ...വരദേ....മധുവിധുനാൾ കൊണ്ടാടാം... കണ്ടു കൊതിച്ചേ...കണ്ടെന്റെ ഉള്ളു തുടിച്ചേ... ചെണ്ടോലും ചുണ്ടിന്നഴകു്....ഓ...ഓ... ഗസ ഗസ ഗസ നിസാ നി ധ ഗസ ഗസ ഗസ നിസാ സാ... ഗസ ഗസ ഗസ നിസാ നിധ ധ മ നീ....
കൂട്ടിന്റെ കൂടു കൂട്ടാം...കൂടൊന്നു മേഞ്ഞൊരുക്കാം ഇനിയെന്നുമേ ഒന്നാണു നാം...ആ..ആ...ആ...(2) നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ രണ്ടല്ല രണ്ടുവീടുമെന്നുമൊന്നുപോലെ... നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ രണ്ടല്ല രണ്ടുവീടുമെന്നുമൊന്നുപോലെ..... ദീപം തെളിയാൻ...ഉദയമിതാ വരവായി.. കണ്ടു കൊതിച്ചേ...കണ്ടെന്റെ ഉള്ളു തുടിച്ചേ... ചെണ്ടോലും ചുണ്ടിന്നഴകു്....ഓ...ഓ...