ഈ വാനിൻ തീരങ്ങൾ തെളിയുന്നൂ കാണാത്ത ലോകം നാം അണയുന്നൂ ആഴങ്ങൾ തീരാതീ കടൽപോലെ കഥകൾ നീളുന്നൂ.... ഇവിടെ ആരാരും...കരയുകയില്ലാ ചിരികൾ ആരാരും...തടയുകയില്ലാ പഴയ നോവിന്റെ കയ്പ്പൊന്നും...ഇല്ലാ പുതിയ ജന്മം ഇതാണു നിൻ...പറുദീസ പറുദീസ......
നെഞ്ചോരം മോഹങ്ങൾ നിറയുമ്പോൾ നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ നീയെന്നും ഞാനെന്നും തിരിവില്ലാതുലകം ഒരുപോലെ പാടുന്നോർ പാടട്ടെ....കഴിയുവോളം ആടുന്നോർ ആടട്ടെ....തളരുവോളം ചേരുന്നോരൊന്നായി ചേരട്ടെ...വേഗം അതിനു കെല്പുള്ള ഭൂമി നിൻ...പറുദീസ പറുദീസ.....
ഇവിടെ ആരാരും...കരയുകയില്ലാ ചിരികൾ ആരാരും....തടയുകയില്ലാ പഴയ നോവിന്റെ കയ്പ്പൊന്നും...ഇല്ലാ പുതിയ ജന്മം ഇതാണു നിൻ...പറുദീസ പറുദീസ...... പറുദീസ......പറുദീസ......പറുദീസ......