Nanma niranjori

1982
Lyrics
Language: Malayalam

നന്മ നിറഞ്ഞൊരീ ഭൂമിയിൽ
ഞങ്ങൾക്കു ജന്മം നൽകി നീ
പാപികളായി പീഡിതരായി
പാടുന്നു ഞങ്ങൾ നിന്റെ നാമം

ഞങ്ങൾ ചെയ്ത പാപങ്ങൾക്കായി
നീ ചുമന്നു മുൾക്കിരീടം
ഗാഗുൽത്തയിൽ... ഹല്ലേലൂയാ
കാൽവരിയിൽ... ഹല്ലേലൂയാ
നിൻ ജീവരക്തം നീ ചിന്തീലയോ
നിൻ നാമം വാഴ്ത്തപ്പെടേണമേ...

നീ പിറന്ന ബെത്ലഹേമിൽ
നീ വളർന്ന യെരുശലേമിൽ
നിന്ദിതർക്കും... ഹല്ലേലൂയാ
ദുഃഖിതർക്കും... ഹല്ലേലൂയാ
നീ ജീവകാരുണ്യം നൽകീലയോ
നിൻ രാജ്യം വീണ്ടും വരേണമേ...
Movie/Album name: Niram Maarunna Nimishangal
Artists