Shyaama Saandra

1991
Lyrics
Language: Malayalam

ആ....ആ...ആ...ഉം....ഉം...ഉം..
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ (2)
സുരലോക രാഗപരാഗമൊഴുകും
ശാ‍രദരാവിൻ തേര് വരുമ്പോൾ
ശാരികേ നീ....കരയുവതെന്തേ
ആ.... ആ....ആ....ആ.....
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ ...

സ്വരരാഗതാളലയ വിപഞ്ചിക തകരുന്നൂ
ഒരു കിളിക്കൂട്ടിലൊരു പൂങ്കിളി എകാന്തയായ്
ആ.... ആ...ആ....ആ...
ആ കിളി ഞാന്‍...ഏകാകിനി ഞാന്‍
നിത്യ ദുഃഖത്തിന്‍ മരുഭൂവിലേതോ
മയക്കത്തില്‍ മുങ്ങി
ചിറകടിച്ചലയുന്ന ശാരിക ഞാന്‍
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ

സുമരാജികള്‍ മുറ്റത്ത് ചിരിതൂകും മണിമേടയില്‍
കരിനിഴലുകള്‍ കരിഭൂതക്കളിയാട്ടമാടുന്നൂ
ആ....ആ...ആ..ആ..ആ
ഇടറുന്നു ഞാന്‍
ബന്ധങ്ങളൊക്കെയും വ്യർഥമായ് തീര്‍ന്നു
ഏകാന്തദുഃഖത്തിന്‍ ലഹരിയില്‍ മുങ്ങീ....
ചിറകടിച്ചലയുന്ന ശാരിക ഞാന്‍

ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ
സുരലോകരാഗപരാഗമൊഴുകും
ശാ‍രദരാവിൻ തേര് വരുമ്പോൾ
ശാരികേ നീ....കരയുവതെന്തേ
ആ....ആ...ആ..ആ...
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ
ആ....ആ..ആ..ആ..ആ...
Movie/Album name: Aviraamam

Movie Summary: Aviraamam (1991) is a Malayalam drama centered on family relationships and emotional conflict, exploring themes of love, separation, and reconciliation within a traditional household.

Song Credits: Sung by K. S. Chithra; composed by Raveendran; lyrics by Kaithapram Damodaran Namboothiri.

Musical Style: Melodic classical-based film song in the Carnatic-influenced Malayalam light music tradition, with a gentle, devotional-romantic character.

Raga Details: Set in a Carnatic raga with a serene, bhava-rich scale suited to expressive, longing-filled rendition (characteristic of Raveendran–Kaithapram collaborations of the period).

Key Artists Involved: K. S. Chithra (playback singer), Raveendran (music director), Kaithapram Damodaran Namboothiri (lyricist).

Scene Context: A soulful solo piece used to convey the female protagonist's inner emotional state—longing and reflection—within the narrative's dramatic unfolding.


Artists