Mekhangal

1989
Lyrics
Language: English

Meghangal then kudangal
Mohangal poovanangal
Poovilikal kilimozhikal
Kaalangal innum neenthum paalppuzhakal

Odakkuzhalilum naadan sheelilum
Oropoovilum onanilaavilum
Njaninnum thedunnu puthiyoru thaalam
Kingini kettiya mullaye thenmaavu
Pulkithalarthiyorulsava raathriyil
Nizhalaay arikil kaathorthu njan

Kaattum thirakalum kadalum theeravum
Kadhakal neyyumen kanavum sandhyayum
Onnaay theerunnu ormmayilennum
Venmathan chippiyil minniyathennude
Janmam kadam thanna muthaayirunnuvo
Iniyum varumo thangalilariyaan?
Language: Malayalam

മേഘങ്ങൾ തേൻ കുടങ്ങൾ
മോഹങ്ങൾ പൂവനങ്ങൾ
പൂവിളികൾ കിളിമൊഴികൾ
കാലങ്ങൾ ഇന്നും നീന്തും പാല്‍പ്പുഴകൾ
(മേഘങ്ങൾ...)

ഓടക്കുഴലിലും നാടൻ ശീലിലും
ഓരോ പൂവിലും ഓണനിലാവിലും (2)
ഞാനിന്നും തേടുന്നു പുതിയൊരു താളം
കിങ്ങിണി കെട്ടിയ മുല്ലയെ തേന്മാവു
പുൽകിത്തളർത്തിയൊരുത്സവ രാത്രിയിൽ
നിഴലായ് അരികിൽ കാതോർത്തു ഞാൻ
(മേഘങ്ങൾ...)

കാറ്റും തിരകളും കടലും തീരവും
കഥകൾ നെയ്യുമെൻ കനവും സന്ധ്യയും (2)
ഒന്നായ് തീരുന്നു ഓർമ്മയിലെന്നും
വെണ്മതൻ ചിപ്പിയിൽ മിന്നിയതെന്നുടെ
ജന്മം കടം തന്ന മുത്തായിരുന്നുവോ
ഇനിയും വരുമോ തങ്ങളിലറിയാൻ
(മേഘങ്ങൾ...)
Movie/Album name: Njangalude Kochu Doctor
Artists