Verumoru Thaliralla

2013
Lyrics
Language: English

Verumoru thaliralla nulliyeriyuvaan
Nammil niranjoree sneham.. (verumoru.. )
Mannile maayunna chithramalla
Njettattu veezhunna soonamalla.. (mannile.. )
Janmaantharangal than punyamaanee sneham...
Oo...
(verumoru... )

Kaar konda vaanavum peythozhinju
Doore shaaradaakaasham niram chorinju.. (kaar konda.. )
Paarvana thinkalum paathiraa pookkalum.. (2)
Kannodu kan nokki ninnu... (2)
(verumoru... )

Mannil pathinja kaalppaadu nokki
Innu neeyente pinnil nadannu vannu.. (mannil.. )
Oo..
Ithiri mohavum othiri swapnavum.. (2)
Neeyente jeevanil chaarthi ninnu... (2)
(verumoru... )
Language: Malayalam

വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം
(വെറുമൊരു തളിരല്ല)
മണ്ണിലെ മായുന്ന ചിത്രമല്ല
ഞെട്ടറ്റു വീഴുന്ന സൂനമല്ല
(മണ്ണിലെ മായുന്ന)
ജന്മാന്തരങ്ങൾ തൻ പുണ്യമാണീ സ്നേഹം
ഓ....
(വെറുമൊരു തളിരല്ല)
കാർ കൊണ്ട വാനവും പെയ്തൊഴിഞ്ഞു
ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു
(കാർ കൊണ്ട)
പാർവണ തിങ്കളും പാതിരാപൂക്കളും (2)
കണ്ണോടു കൺ നോക്കിനിന്നു (2)
(വെറുമൊരു തളിരല്ല)
മണ്ണിൽ പതിഞ്ഞ കാൽ‌പ്പാടു നോക്കി
ഇന്നു നീയെന്റെ പിന്നിൽ നടന്നു വന്നു
(മണ്ണിൽ)
ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും (2)
നീയെന്റെ ജീവനിൽ ചാർത്തി നിന്നു (2)
(വെറുമൊരു തളിരല്ല)
Movie/Album name: Cleopatra
Artists