സ്വപ്നത്തിൻ വർണ്ണങ്ങൾ ചാലിച്ചു ഞാൻ ചിത്രലേഖേ നിന്റെ തൂവൽ തരൂ പൊൻതൂവലൊന്നും ഇല്ലെന്റെ കൈയ്യിൽ പൊന്നിൻ കിനാവും ഇല്ലെൻ മനസ്സിൽ (സ്വപ്ന..)
മന്മഥദേവന്റെ മണിവില്ലു പാടും മാണിക്യ സോപാനനടയിൽ വാസന്തപുഷ്പദീപാവലി ചാർത്തുമാ മായാഗന്ധർവ്വ വനിയിൽ ഒരുമിച്ചു പാടാം ഒന്നു ചേരാം ഒരു മുഗ്ദ്ധശില്പമായ് തീരാം ദുഃഖത്തിൻ ശിലയായ് കഴിഞ്ഞവൾ ഞാൻ അഷ്ടമംഗല്യമുടച്ചവൾ ഞാൻ (സ്വപ്ന..)
കാമുകസങ്കല്പം കളിവീടു കെട്ടും കാലത്തിൻ പാലാഴിക്കരയിൽ ജീവന്റെ സ്വപ്ന വിതാനങ്ങളാടുമാ പ്രേമോന്മാദത്തിൻ കരയിൽ ഒരുമിച്ചു കൂടാം ഒന്നു ചേരാം തിരമാലയായുർന്നീടാം സ്വപ്നസമുദ്രം മരുപ്പറമ്പായ് പുഷ്പങ്ങൾ ചൂടാത്ത തീമണലായ് (സ്വപ്ന...)