മാലയിട്ടു് വ്രതം നോറ്റു് മണ്ഡലം തീര്‍ത്തു് - ശബരീ മാമലയ്ക്കു് കെട്ടുമേന്തി വരികയായി സ്വാമി (മാലയിട്ടു് ) കഷ്ടതകളുരുക്കി നെയു്ത്തേങ്ങ നിറച്ചു അതില്‍ മുദ്ര വച്ചു ഇരുമുടിയില്‍ ഭദ്രമായി വച്ചു (കഷ്ടതകളുരുക്കി ) (മാലയിട്ടു് )
തൊട്ടുതൊഴുതു് ശിരസ്സില്‍ വച്ചിറങ്ങുന്നേരം - പാവ പ്പെട്ട നാടിന്‍ പ്രാര്‍ത്ഥനകള്‍ കൂടെ എത്തുന്നു (തൊട്ടുതൊഴുതു് ) ലോകദുരിതഭയങ്ങള്‍ വന്നു തരം കെടുത്താതെ ഈതിബാധകളേശിടാതെ ഇരുട്ടു മൂടാതെ (ലോക ) (മാലയിട്ടു് )
എന്റെ മണ്ണു് വരള്‍ച്ച കൊണ്ടു് കരിഞ്ഞു പോകാതെ - സ്വാമി എന്നുമരുള്‍മഴ തന്നു പൊന്നു വിളഞ്ഞു പൊലിയേണം കുടിലു തോറും നിലവിളക്കില്‍ തിരികളെരിയേണം - സ്വാമി കുഞ്ഞുപൈതങ്ങള്‍ക്കു അന്നമോടക്ഷരം തരണം കനിയണം കാത്തരുളണം തുണയേകണം സ്വാമി ഈ കലിയുഗത്തിനു വരദനായി വിളങ്ങുമയ്യപ്പാ (കനിയണം ) (മാലയിട്ടു് )