Varum Varum

2017
Lyrics
Language: Malayalam

വരും വരും ഓരോ നാളുകള്‍
മായും ഓളമായി..
തരും തരും ഓരോ നേരുകള്‍
നോവിന്‍ ദാനമായി..
ഇനിവരും നിമിഷങ്ങളും അവയിലെ കനലാഴിയും
അറിഞ്ഞതാരാണാവോ..
വരുമോ ഈ വഴി വെട്ടം... തരുമോ പൊന്‍തിരി വെട്ടം

കടമകള്‍ കടലായ് അതിനൊരുമറുകര തിരയെ
തിരകളിലുലയും വെറുമൊരു കരിയിലയായ് മാറി
പുലരിയില്‍ നിഴല്‍ നീളുന്നു പതിയെ ചെറുതായ് തീരുന്നു
വരുമോ ഈ വഴി വെട്ടം... തരുമോ പൊന്‍തിരി വെട്ടം

അടവുകള്‍ പഴകും പുതിയൊരു ചുവടിന് പരതും
മറവികള്‍ പൊതിയും മനസ്സിലെ കനലുകളെരിയെ
അകലയായ് കരകാണുന്നു ചെറുമാരി പെയ്യുവതെന്നാവോ
വരുമോ ഈ വഴി വെട്ടം... തരുമോ പൊന്‍തിരി വെട്ടം
Movie/Album name: Thondimuthalum Driksakshiyum
Artists