നിറമാനം പൂത്തപോൽ കുടയോളം തിങ്കൾ നിൻ മൗനം പൂത്തപ്പോൾ കനവാകെ കാറ്റ് നഗരരാവിൻ നെഞ്ചിൽ നിറയെ നിയോൺ മുല്ലപ്പൂ ഇളമനസ്സിൻ മിഴികൾതോറും നിറയും ചഷകം കണ്ടുനിന്നാൽ കാണാകനവിൽ കണ്ണിൽ നിലാചന്തം കേട്ടുനിന്നാൽ പ്രണയതുമ്പീ പാട്ടിൻതാളം നീയറിയാതെ നിന്നിലലിഞ്ഞു ഞാൻ ഹൃദയ നിലാവായ് വിണ്ണിലലിഞ്ഞു ഞാൻ
തിര തുള്ളും മോഹങ്ങൾ ഒരുനൂറു പൊൻതുടിയിൽ ഉണരുമ്പോൾ കിച്ചാതെൻ തന്ത്രികളിൽ ഞാൻ ഒഴുകി പുളകങ്ങൾ പൂക്കുന്നു നീ മെല്ലെ ഒഴുകിവരും ഈണത്തിൽ ഡാഫോഡിൽ പൂത്തുലയും രാവായ് നീ ഈ നിമിഷം പ്രിയ നിമിഷം ഈ നിമിഷം നെഞ്ചോടു ചേർക്കും ഞാൻ
പൂവാണോ പൊന്നാണോ നീ നിനവിൽ ഒഴുകി വരും ആലിലയോ മിന്നാണോ മുത്താണോ നീ ആരോ യാമങ്ങൾ കൊഴിയുമ്പോൾ നിൻ ലഹരിപോലുമൊരു സംഗീതം കഥയാണോ കനവാണോ നീ ആരോ ഇതുവഴിയേ തൊഴുതുണരും മുകിലുകലേ ഈ വൈഡൂര്യമെന്താണോ